
ദോഹ: അറബ് ഫെഡറേഷൻ ഫോർ ലൈബ്രറീസ് ആൻഡ് ഇൻഫർമേഷൻ (AFLI) സംഘടിപ്പിക്കുന്ന 36-ാമത് വാർഷിക സമ്മേളനത്തിന് ഇന്ന് തുടക്കമായി.
'ഡിജിറ്റൽ ജസ്റ്റീസും അറബ് ഇൻഫർമേഷൻ സ്ഥാപനങ്ങളും'എന്ന തീമിൽഖത്തർ നാഷണൽ ലൈബ്രറിയിൽ
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ അറബ് ലോകത്തെ സർവകലാശാലകളും പൊതുഗ്രന്ഥശാലകളും വിവിധ വിവരവിദഗ്ധരും പങ്കെടുക്കും.
അറബ് സമൂഹങ്ങൾക്ക് സമതുല്യമായ വിവരലഭ്യത ഉറപ്പാക്കൽ,
അറബ് രാജ്യങ്ങൾ തമ്മിലുള്ള ഡിജിറ്റൽ സഹകരണം ശക്തമാക്കൽ,
ഡിജിറ്റൈസേഷൻ, സസ്റ്റൈിനബിലിറ്റി മേഖലകളിൽ സംയുക്ത പദ്ധതികൾ പ്രോത്സാഹിപ്പിക്കൽ,
ഡിജിറ്റൽ ജസ്റ്റീസിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ അവതരിപ്പിക്കാൻ ഗവേഷകരെ പ്രോത്സാഹിപ്പിക്കൽഎന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ഭാഷയും സംസ്കാരവുമായി ബന്ധപ്പെട്ട ഡിജിറ്റൽ വ്യത്യാസം കുറയ്ക്കുന്നതിനുള്ള വെല്ലുവിളികളും അവസരങ്ങളും സമ്മേളനം ചർച്ച ചെയ്യും. അറബിക് ഡിജിറ്റൽ കണ്ടന്റിന്റെ ഗുണമേന്മ ഉയർത്താനും കൃത്രിമബുദ്ധി (AI) പരിഹാരങ്ങളിൽ അറബ് സമൂഹങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുമുള്ള ശുപാർശകളും സമ്മേളനത്തിൽ ഉയരും.
20-ത്തിലധികം ശാസ്ത്രീയ സെഷനുകളും വർക്ക്ഷോപ്പുകളും ഉൾപ്പെടുന്ന സമ്മേളനം AI, ഓപ്പൺ സയൻസ്, ഹെറിറ്റേജ് ഡിജിറ്റൈസേഷൻ, ഡാറ്റ ഗവർണൻസ് തുടങ്ങിയ മേഖലകളിലെ അറബ് ലോകത്തെ മികച്ച അനുഭവങ്ങൾ അവതരിപ്പിക്കും.
ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം
അറബ് പബ്ലിഷിംഗ് രംഗത്തിന്റെ ഭാവി, ഡിജിറ്റൽ ജസ്റ്റീസ്, ഇൻഫർമേഷൻ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എന്നീ വിഷയങ്ങളിലുള്ള കീ–നോട്ടുകൾ നടക്കും. ......

ദോഹ:ഖത്തർ
നാഷണൽ മ്യൂസിയത്തിലെ സെക്യൂരിറ്റി ഗാർഡിന്റെ ജീവിതം മാറ്റിയത് ഒറ്റ ഫോട്ടോയിലൂടെ.
ഒരു സാധാരണ നിമിഷത്തിൽ പകർത്തിയ ഒരു ഫോട്ടോ ഒരാളുടെ ജീവിതം എത്രത്തോളം മാറ്റിമറിക്കാമെന്ന് തെളിയിക്കുന്ന കഥയാണ് നാഷണൽ മ്യൂസിയം ഓഫ് ഖത്തറിൽ നടന്നത്.
ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ശൈഖാ അൽ മയ്യാസ ബിൻത് ഹമദ് അൽ താനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ ഒപ്പം നിന്നുകൊണ്ടിരിക്കുന്ന സെക്യൂരിറ്റി ഗാർഡ് അബ്ദുൽ റഹ്മാൻ ഹുസൈന്റെ ജീവിതത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്.
“Our latest talent discovery at the National Museum of Qatar.”
2021ൽ ഖത്തറിലെ നാഷണൽ മ്യൂസിയത്തിൽ സെക്യൂരിറ്റി ഗാർഡായി ചേർന്നപ്പോൾ അത് ഒരു സാധാരണ ജോലി മാത്രമായിരുന്നുഅബ്ദുൽ റഹ്മാൻ ഹുസൈന്.
പക്ഷേ ദിവസേനെ, അദ്ദേഹത്തെ ചുറ്റിപ്പറ്റിയിരുന്ന പൈതൃകം, പ്രദർശനങ്ങൾ, കഥകൾഇവയാണ് പുതിയൊരു ലോകം തുറന്നത്.
ഇത് എന്റെ ക്ലാസ്റൂമാണ്… ഇവിടെ ഞാൻ ചരിത്രവും സൃഷ്ടിപ്രതിഭയും സംസ്കാരവും പഠിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.വിശ്രമസമയങ്ങളിൽ അബ്ദുൽ റഹ്മാൻ ഹുസൈൻ
വരയ്ക്കുന്ന ചിത്രങ്ങൾ ആദ്യമായി ശ്രദ്ധിച്ചത് സഹപ്രവർത്തകരായിരുന്നു. പിന്നീട്, തന്റെ സ്വന്തം ഡിസൈൻ ചെയ്ത ഒരു ആർട് വർക്ക് മ്യൂസിയം സി.ഇ.ഒ മുഹമ്മദ് അൽ റുമൈഹിയ്ക്ക് സമ്മാനിച്ചത് അബ്ദുൽ റഹ്മാൻ ഹുസൈന്റെ
ജീവിതത്തിലെ ഏറ്റവും അഭിമാന നിമിഷങ്ങളിൽ ഒന്നായിമാറി.കെനിയ സ്വദേശിയായ അബ്ദുൽ റഹ്മാൻ വളർന്നത് കലയെ വിലമതിക്കാത്ത സമൂഹത്തിലാണ്. ......
ദോഹ : അറബ് ലോകത്ത് ആദ്യമായി സംഘടിപ്പിക്കുന്ന Arab Cyber Exercise ന് ഖത്തർ ശനിയാഴ്ച ആതിഥേയത്വം വഹിച്ചു. നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) സംഘടിപ്പിക്കുന്ന 12-ാം പതിപ്പായ National Cyber Drillന്റെ ഭാഗമായാണ് 'Cross-Border Attacks' എന്ന തീമിൽ ഈ വിപുലമായ അഭ്യാസവ്യായാമം സംഘടിപ്പിച്ചത്.21 അറബ് രാജ്യങ്ങളും അറബ് സൈബർസെക്യൂരിറ്റി മന്ത്രിസഭാ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റും പങ്കെടുത്ത ഈ വ്യായാമം, സൈബർസുരക്ഷയിൽ അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും പരിചയവിനിമയവും ശക്തിപ്പെടുത്തി പ്രദേശത്തിന്റെ സൈബർ റെഡിനസും ഡിജിറ്റൽ സ്ഥിരതയും വർധിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഇൻഫ്രാസ്ട്രക്ചറിനെ ലക്ഷ്യമിട്ടുളള രാജ്യങ്ങൾക്കപ്പുറത്തേക്കുള്ള സൈബർ ഭീഷണികൾ പുതിയ സുരക്ഷാ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന്. ......
വാഷിംഗ്ടൺ: അന്യഗ്രഹ ജീവികൾ വാസ്തവമാണെന്ന് വെളിപ്പെടുത്തൽ. മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്. ഡബ്ല്യു.......
തിരുവനന്തപുരത്ത് കതിനയ്ക്ക് തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. തിരുവനന്തപുരം കാട്ടായിക്കോണത്താണ് സംഭവം.......
ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് റിപ്പോർട്ട്. അന്വേഷണം ഊർജ്ജിതമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.......
India is witnessing the biggest overhaul in the history of its labour laws. Consolidating 29 old laws into four new labour codes—on wages, industrial relations, social security and occupational safety—which came into force on November 21, 2025, has created a storm across the employment landscape.......
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്.ഐ.ടി) അടുത്ത ഘട്ടം അന്വേഷണം 2025-ലെ ക്രമക്കേടുകളിലേക്കും അന്നത്തെ ദേവസ്വം ഭരണസമിതിയിലേക്കും കടക്കുന്നു. സ്ഥാനമൊഴിഞ്ഞ ദേവസ്വം പ്രസിഡന്റ് പി.എസ്. ......